പോലീസുകാരന്റെ കൊലപാതകം:പിന്നിൽ ഇന്ത്യൻ നാഷണൽ ലീഗ്,പ്രതികൾക്കായി ഊർജിത തിരച്ചിൽ,പ്രതികൾ അപകടകാരികളാണെന്ന് മുന്നറിയിപ്പ്
January 10, 2020
0 231 Less than a minute
തിരുവനന്തപുരം : കളിയിക്കാവിളയിലെ പൊലീസുകാരന്റെ കൊലപാതകത്തിനു പിന്നിൽ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗ് ആണെന്ന് പോലീസ് സ്ഥിതീകരിച്ചു. ഈ സംഘടനയിലെ ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് മുൻപ് പിടിച്ചതിന്റെ പ്രതികാരമായാണ് കൊലയെന്നാണ് പൊലിസിന്റെ നിഗമനം.പോലീസുകാരനെ വെടിവച്ച തൗഫീക്കും ഷെമീമും ഇന്ത്യൻ നാഷണൽ ലീഗിന്റെ പ്രവർത്തകരാണ്.
പ്രതികൾക്കായി സംസ്ഥാനമെമ്പാടും ഊർജിത തെരച്ചിൽ നടത്തുകയാണ് കേരളാ പൊലീസ്. പരമാവധി പ്രദേശങ്ങളിൽ വാഹനപരിശോധന ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ പക്കൽ തോക്കുണ്ടെന്നും,ആക്രമണകാരികളാണെന്നും ജാഗ്രത പാലിക്കണമെന്ന നിർദേശവും പോലീസ് നൽകുന്നുണ്ട്. ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളാ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതികൾക്ക് കേരളത്തിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
തൗഫീക്കും ഷെമീമും മുമ്പ് ജയിലിൽ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന മലയാളികൾ ഉള്‍പ്പെടെയുള്ള തടവുകരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ക്കായി കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപക അന്വേഷണം നടക്കുകയാണ്.
ബുധനാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന് വെടിവെച്ചത്. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു.advertisementAdvertisementAdvertisement