News

വിചാരണ നിർത്തിവയ്ക്കണം: ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു

ഡൽഹി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സാക്ഷിവിസ്താരം ആരംഭിക്കാനിരിക്കയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.

ഈ മാസം 30നാണ് വിചാരണക്കോടതി കേസിലെ സാക്ഷി വിസ്താരം ആരംഭിക്കുന്നത്.136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ വിസ്തരിക്കുക. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

advertisement
Al-Jazeera-Optics
Al-Jazeera-Optics
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button