News
കൊല്ലത്ത് പോലീസുകാൻ സ്റ്റേഷനിൽ തൂങ്ങിമരിച്ചു
കൊല്ലം : കൊല്ലത്ത് പോലീസുകാരൻ സ്റ്റേഷനിൽ തൂങ്ങിമരിച്ചു. എഴുകോൺ പോലീസ് സ്റ്റേഷനിലാണ് കല്ലട പടപ്പക്കര സ്വദേശി സ്റ്റാലിൻ തൂങ്ങി മരിച്ചത്. പോലീസ് സ്റ്റേഷനിലെ ജനറേറ്റർ റൂമിലാണ് സ്റ്റാലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രിയിൽ ഡ്യൂട്ടി സമയത്ത് കാണാതായ സ്റ്റാലിനെ സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് ജനറേറ്റർ റൂമിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
വ്യക്തിപരമായ കാര്യങ്ങളാകാം മരണ കാരണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ആണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.