News

പത്തനംത്തിട്ടയിൽ കൃഷിയിടത്തിൽ ചക്ക പറിക്കാൻ പോയ ആളെ  കരടി ആക്രമിച്ചു

പത്തനംതിട്ട : പത്തനംതിട്ടയിലെ മണ്ണീറ തലമാനത്ത് കൃഷിയിടത്തിൽ ചക്ക പറിക്കാൻ പോയ ആളെ  കരടി ആക്രമിച്ചു . തലമാനം വാഴവിളയിൽ രാജൻകുട്ടി(45)യാണ് കരടിയുടെ  ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ രാജൻകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനമേഖലയോട് ചേർന്ന പ്രദേശമാണ് തലമാനം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button