News
മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം;8 പേർ കൊല്ലപ്പെട്ടു
മുംബൈ : മഹാരാഷ്ട്രയിലെ പാൽഘറിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. അമോണിയം നൈട്രേറ്റ് ഉണ്ടാക്കുന്ന ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റു. വൈകിട്ട് 7: 30തോടെയാണ് സ്ഫോടനമുണ്ടായത്. നൈറ്റ് ഷിഫ്റ്റിൽ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.