Top Stories
ഹോളി ഫെയ്ത്ത് ഫ്ലാറ്റ് നിലംപൊത്തി
കൊച്ചി : മരടിലെ 19 നിലയുള്ള ബഹുനില കെട്ടിടം ഹോളി ഫെയ്ത്ത് എച്ച് 2ഓ ഫ്ലാറ്റ് നിലംപൊത്തി.10:30 ന് ആദ്യത്തെ സൈറൺ മുഴങ്ങി, പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തി എന്നതിന്റെ മുന്നോടിയായി ആയിരുന്നു ആദ്യത്തെ സൈറൺ. രണ്ടാമത്തെ സൈറൺ നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്നും വൈകിയാണ് മുഴങ്ങിയത്. നേവിയുടെ നിരീക്ഷണ ഹെലികോപ്റ്റർ നിശ്ചിത സ്ഥാനത്തേക്ക് മാറുവാൻ വേണ്ടിയാണ് രണ്ടാമത്തെ സൈറൻ മുഴങ്ങാൻ താമസിച്ചതിന് കാരണം. 10. 55 ന് മുഴങ്ങേണ്ട സൈറൺ 11. 10 നീ ആണ് മുഴങ്ങിയത് ഈ സൈറൺ ഗതാഗതനിയന്ത്രണം ഉറപ്പാക്കി എന്നതാണ്. 11.16ന് മൂന്നാമത്തെ സൈറൺ മുഴങ്ങി 11.17 ന് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് നിലംപൊത്തി.
അനിഷ്ട സംഭവങ്ങൾ ഒന്നും വരുത്താതെ ഒന്നാംഘട്ട ഫ്ലാറ്റ് പൊളിക്കൽ വിജയകരമായി പൂർത്തിയായി. കുണ്ടന്നൂർ തേവര പാലത്തിൽ അവശിഷ്ടങ്ങൾ തെറിച്ചുവീണു എങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.