News

കേരളത്തിൽ ആകാശത്ത് മുപ്പതോളം വിമാനങ്ങൾ നിരനിരയായി പറന്നെന്ന് അഭ്യൂഹം

തൃശ്ശൂർ : കേരളത്തിന്റെ ആകാശത്ത് മുപ്പതോളം വിമാനങ്ങൾ നിരനിരയായി പറന്നെന്ന് അഭ്യൂഹം. കോഴിക്കോടും തൃശൂരും ആറാട്ടുപുഴയിലും സമാനമായ കാഴ്ച ദൃശ്യമായി ദൃക്സാക്ഷികൾ അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ 5.40ഓടെ ആകാശത്ത് മുപ്പതോളം വിമാനങ്ങൾ നിരനിരയായി പറക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ. തൃശ്ശൂരും ആറാട്ടുപുഴയും ഉള്ള ചില ആളുകൾ വിമാനം പോലെ വെളിച്ചം പറത്തിക്കൊണ്ട് നിരനിരയായി എന്തോ ആകാശത്തുകൂടി സഞ്ചരിക്കുന്നത് കണ്ടെന്നാണ് പോലീസിന്  വിവരം നൽകിയത്. അസാധാരണമായ കാഴ്ച കണ്ടതായി വിവരം നൽകിയ ആളുകളുടെ വീട്ടിൽ പോലീസ് ചെല്ലുകയും അന്വേഷിക്കുകയും ചെയ്തിരുന്നു.

തുടർന്ന് എയർ ട്രാഫിക് കൺട്രോൾ, വ്യോമസേന, സിയാൽ, സി ഐ എസ്എഫ്, എയർഫോഴ്സ് എന്നിവയെ കേരള പോലീസ് വിവരമറിയിച്ചു. പക്ഷേ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ അധികൃതർക്കായില്ല. അസാധാരണമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും ജനങ്ങൾക്ക് തോന്നിയതാണെന്നും കൊച്ചി എയർപോട്ട് ഓഫീസ്  ഉദ്യോഗസ്ഥർ പറഞ്ഞു.

advertisement
Al-Jazeera-Optics
Advertisement
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button