Top Stories
സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് ഒമാന്റെ പുതിയ ഭരണാധികാരി
മസ്കറ്റ് : ഒമാന്റെ പുതിയ ഭരണാധികാരിയായി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിനെ പ്രഖ്യാപിച്ചു. ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്നാണ് ഒമാന്റെ പുതിയ സുൽത്താനായി സാംസ്കാരിക മന്ത്രിയായിരുന്ന ഹൈതം ബിൻ താരിഖ് അൽ സഈദ്നെ രാജകുടുംബം പ്രഖ്യാപിച്ചത്.
ഓമനിന്റെ പുതിയ സുൽത്താനായി ഹൈതം ബിൻ താരിഖ് ഇന്ന് രാവിലെ അധികാരമേറ്റു. ഖാബൂസ് ബിൻ സഈദിന്റെ അനന്തരവനാണ് സുൽത്താൻ ഹൈതം ബിൻ താരിഖ്. അധികാര കസേര ഒഴിഞ്ഞുകിടന്ന് മൂന്ന് ദിവസത്തിനകം പിൻഗാമിയെ തിരഞ്ഞെടുക്കുമെന്നാണ് ഒമാനിലെ ചട്ടം. അതു പ്രകാരം മക്കളില്ലാത്ത ഖാബൂസിന്റെ പിൻഗാമിയായി രാജകുടുംബം ഹൈതം ബിൻ താരിഖിനെ തിരഞ്ഞെടുക്കുകയായിരുന്നു.


