Top Stories
സ്വപ്നക്കൂടുകൾ ഇന്ന് മണ്ണിലേക്ക് മടങ്ങും
കൊച്ചി : ഒരായുസ്സിലെ സമ്പാദ്യം കൊണ്ട് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നിറച്ചു കെട്ടിപ്പൊക്കിയ സ്വപ്ന കൂടുകൾ ഇന്ന് തകർന്നടിയും. ഒരുപാട് ജീവനുകൾ തലമുറകൾ ജീവിക്കാൻ കൊതിച്ച വീടുകൾ നിമിഷങ്ങൾക്കുള്ളിൽ ഇന്ന് മണ്ണിലേക്ക് മടങ്ങും. ഈ തകർന്നു വീഴുന്നത് ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. അധികൃതരുടെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം എത്രയോ കുടുംബങ്ങളാണ് അപ്രതീക്ഷിതമായി ഒരു സുപ്രഭാതത്തിൽ വീടുവിട്ടിറങ്ങേണ്ടി വന്നത്.
ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യാണ്. ശനിയാഴ്ച രാവിലെ ആദ്യം മണ്ണിലേക്ക് മടങ്ങുന്നത്. രാവിലെ 11 മണിക്കാണ് ഹോളിഫെയ്ത് സ്ഫോടനത്തിൽ തകർക്കുന്നത്. അഞ്ചുമിനിറ്റിനുശേഷം കായലിന്റെ എതിർവശത്തുള്ള ആൽഫ സെറീനും തകർന്നുവീഴും. സ്ഫോടനത്തിന് അഞ്ചുമിനിറ്റ് മുമ്പ് തേവര-കുണ്ടന്നൂർ റോഡിലും ദേശീയപാതയിലും ഗതാഗതം തടയും.
നാളെ ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർക്കും. നിയന്ത്രിതസ്ഫോടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ സ്ഫോടനദിവസങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോളിഫെയ്ത്ത്, ആൽഫ എന്നിവയുടെ സമീപത്തുള്ളവരെ ശനിയാഴ്ച രാവിലെ എട്ടുമുതൽ ഒഴിപ്പിക്കും. തേവര എസ്.എച്ച്.കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളാണ് താത്കാലിക അഭയകേന്ദ്രങ്ങൾ. 200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്തിന് പുറത്തുനിന്ന് സ്ഫോടനം കാണാൻ കഴിയും ഈസമയത്ത് കായലിലെ യാത്ര അനുവദിക്കില്ല. അതുപോലെ
ഡ്രോണുകൾ പറത്തിയാൽ വെടിവെച്ചിടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.