News
കൂടുതൽ സ്മാർട്ട് ആകാൻ കേരളം; പബ്ബിനു പിന്നാലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങളും തുടങ്ങുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകൾക്ക് പിന്നാലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങളും തുടങ്ങുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. നൈറ്റ് ലൈഫിന് പറ്റിയ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്താൻ കളക്ടർമാർ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരുവനനന്തപുരം, ടെക്നോപാർക്ക് പോലെ കേരളത്തിലെ ചില സ്ഥലങ്ങൾ നൈറ്റ് ലൈഫിന് പറ്റിയ സ്ഥലങ്ങളാണ്. അവിടെ ഹോട്ടലുകളും റസ്റ്റോറന്റുകളും നല്ല വെളിച്ചമുള്ള അന്തരീക്ഷവുമടങ്ങിയ സുരക്ഷിത കേന്ദ്രങ്ങൾ കേരളത്തിൽ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഐടി-വിനോദ സഞ്ചാര മേഖലയുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുമെന്ന് നേരത്തേ നാം മുന്നോട്ട് പരിപാടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് നൈറ്റ് ലൈഫ് കേന്ദ്രങ്ങളും തുടങ്ങിയേക്കുമെന്നുള്ള പ്രഖ്യാപനം.