Top Stories
ജെയിൻ കോറൽ കോവ് നിലംപൊത്തി
കൊച്ചി : ജെയിൻ കോറൽ കോവ് നിലംപൊത്തി. 122 അപ്പാർട്ട്മെന്റ്കൾ ഉള്ള ബഹുനില കെട്ടിടം നിലംപൊത്തി നിശ്ചിത സമയങ്ങളിൽ തന്നെ സൈറൺ മുഴങ്ങി. രണ്ടാമത്തെ സൈറൺ 10:55 ന് മുഴങ്ങി ഫ്ലാറ്റിന്റെ സമീപപ്രദേശത്ത് ഉള്ളവരെ മുഴുവൻ നേരത്തെ മാറ്റിയിരുന്നു. 11:01 ന് മൂന്നാമത്തെ സൈറൺ മുഴങ്ങിയ തോടുകൂടി ജെയിൻ കോറൽ കോവ് നിലംപൊത്തി.11.04 നാണ് ജെയിൻ കോറൽ കോവ് നിലം പൊത്തിയത്.
ശനിയാഴ്ച രണ്ടു ഫ്ളാറ്റുകൾ വിജയകരമായി പൊളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജെയ്ൻസ് കോറൽകോവിൽ സ്ഫോടനം നടത്തിയത്. സാങ്കേതിക വിദ്യയും സമയവും ഒന്നിച്ചപ്പോൾ കൃത്യം 11.04ന് ജെയ്ൻസ് കോറൽകോവ് നിലംപതിച്ചു.17 നിലകളിൽ സ്ഥിതിചെയ്യുന്ന ജെയ്ൻസ് കോറൽ കോവിലുണ്ടായിരുന്നത് 122 അപ്പാർട്ട്മെന്റുകളാണ് 400 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഫ്ളാറ്റ് പൊളിച്ചത്.
ഇന്നലത്തെ പോലെ തന്നെ കാണികളുടെ തിരക്ക് ഇന്നും അനുഭവപ്പെട്ടു മറ്റു അനിഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.