News

ഒമാൻ സുൽത്താന്റെ നിര്യാണത്തിൽ നാളെ ഇന്ത്യയിൽ ദുഃഖാചരണം

ന്യൂഡല്‍ഹി: ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അല്‍ സഈദിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നാളെ(തിങ്കളാഴ്ച) ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ദുഃഖാചരത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തിങ്കളാഴ്ചത്തെ സർക്കാർ ഔദ്യോഗിക വിനോദ പരിപാടികള്‍ മാറ്റിവെച്ചതായി  വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ്  ന്തരിച്ചത്.വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button