ഗോൾഡൻ കായലോരം നിലംപൊത്തി;ഫ്ലാറ്റ് പൊളിക്കൽ ദൗത്യം പൂർണം
January 12, 2020
0 184 Less than a minute
കൊച്ചി: മരട് പൊളിച്ചടുക്കൽ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ അവസാനത്തെ ഇരയായ ഗോൾഡൻ കായലോരവും മണ്ണോട് മണ്ണ് ചേർന്നു. 2:30 നാണ് മൂന്നാമത്തെ സൈറൺ മുഴങ്ങിയതിനോടൊപ്പം 17 നിലയുള്ള ഗോൾഡൻ കായലോരം തറ പറ്റിയത്. പൊളിക്കൽ നടപടി പൂർണ്ണമായും വിജയകരമായിരുന്നു.
സ്ഫോടനത്തിന് മുമ്പുള്ള ആദ്യത്തെ സൈറൺ ഉച്ചയ്ക്ക് 1.58 ന് മുഴങ്ങി. 1.30നായിരുന്നു ആദ്യത്തെ സൈറൺ മുഴക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ തൊട്ടടുത്തെ അംഗനവാടി കെട്ടിടത്തിനെ പ്ലാസ്റ്റിക് ഷീറ്റ്കൊണ്ട് മറക്കുന്ന നടപടി പൂർത്തിയാക്കാൻ താമസിച്ചതാണ്
ആദ്യ സൈറൺ മുഴക്കാൻ വൈകിയത്. രണ്ടാമത്തെ സൈറൺ 2 രണ്ടാമത്തെ സൈറൺ 2 19ന് മുഴങ്ങി. ശേഷം 2 വൈകി
മരടിലെ നാല് ഫ്ളാറ്റുകളിൽ ഏറ്റവും ചെറുതായിരുന്നു ഗോൾഡൻ കായലോരം.17 നിലയുള്ള ഗോൾഡൻ കായലോരത്തിൽ 40 അപ്പാർട്ടുമെന്റുകളാണ് ഉണ്ടായിരുന്നത്.14.8 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്ഫോടനത്തിൽ നിമിഷങ്ങൾ കൊണ്ടാണ് ഗോൾഡൻ കായലോരം തകർന്നുവീണത്.
ഇതോടുകൂടി സുപ്രീം കോടതിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ തീരദേശ നിയമ ലംഘനം നടത്തിയ മരടിലെ നാല് ഫ്ലാറ്റുകളും മണ്ണോടു മണ്ണ് ചേർന്നു. തീരദേശ നിയമലംഘനത്തിന്റെ ഒന്നാംഘട്ട പൊളിക്കൽ നടപടി ഇവിടെ അവസാനിച്ചു. ഇനി അടുത്ത ഘട്ടം. ഏതൊക്കെ കെട്ടിടങ്ങൾ ആകും അടുത്തഘട്ടത്തിൽ തകർന്നടിയാൻ പോകുന്നത് കാത്തിരുന്ന് കാണാം.advertisementAdvertisementAdvertisement