പുനഃപരിശോധനാ ഹർജികൾ പരിഗണിക്കില്ല;പരിഗണിക്കുന്നത് അഞ്ചംഗ ബെഞ്ച് നിർദ്ദേശിച്ച വിഷയങ്ങൾ മാത്രം:സുപ്രീം കോടതി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നൽകിയിട്ടുള്ള പുനഃപരിശോധനാ ഹർജികൾ ഇപ്പോൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.യുവതി പ്രവേശനവമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വാദം തുടരവെയാണ്പുനഃപരിശോധനാ ഹർജികൾ ഇപ്പോൾ പരിഗണിക്കില്ലന്ന് സുപ്രീം കോടതിവ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.
പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹർജികളിൽ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങൾ ഒമ്പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നു. ഈ വിഷയങ്ങളിലെ വാദമാണ് ഇപ്പോൾ നടക്കുന്നത്.
ഹിന്ദു എന്നതിന്റെ നിർവചനം, ഭരണഘടനാ ധാർമികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാനാകുമോ ഉൾപ്പെടെ ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുക എന്നതാണ് ഒമ്പതംഗ ബെഞ്ചിന്റെ ലക്ഷ്യം.

ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെൺ ചേലാകർമം, പാഴ്സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനെ സ്വാധീനിക്കുന്ന ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്നത്.

