Top Stories

എ.എസ്.ഐയെ വെടിവച്ച് കൊന്ന കേസിലെ മുഖ്യപ്രതികൾ പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ പിടിയിൽ. അബ്‌ദുൾ ഷമീം, തൗഫീക് എന്നിവരാണ് പിടിയിലായത്. ഉഡുപ്പിയിലെ ഇന്ദ്രാളി റെയിൽവെ സ്‌റ്റേഷൻ പരിസരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്‍നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.മുഖ്യപ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാഷയെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് പ്രതികളിലേക്ക് എത്താനായത്.

കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വിൽസണെ ബുധനാഴ്ച രാത്രിയാണ് ഇവർ വെടിവച്ച് കൊലപ്പെടുത്തിയത്. ഇവർ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗ് എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകരാണ്. ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തിൽ നടന്ന ആയുധപരിശീലനത്തിൽ പങ്കെടുത്തവരും കന്യാകുമാരിയിൽ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗ സംഘത്തിൽപെട്ടവരുമാണ് പ്രതികൾ. തെരുവുനായ്ക്കളെ വെട്ടിവീഴ്ത്തി പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ട് അക്രമികളിലൊരാളായ അബ്ദുൽ ഷെമീമിനെതിരെ കന്യാകുമാരി പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. ചെന്നൈയിൽ ഹിന്ദു മുന്നണി ഓഫീസ് ആക്രമിച്ച് നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു. തുടർന്ന് പ്രതികൾക്കായി കേരള തമിഴ്നാട് പൊലീസ് സംയുക്തമായി അന്വേഷണം നടത്തിവരികയായിരുന്നു.

advertisement
Al-Jazeera-Optics
Advertisement
Advertisement

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button