News
കൊച്ചിയിൽ ആനക്കൊമ്പുമായി അഞ്ച് പേർ പിടിയിൽ
കൊച്ചി : വിൽക്കാൻ ശ്രമിച്ച ആനക്കൊമ്പുമായി അഞ്ചു പേർ ഫോറസ്ററ് ഫ്ലയിങ് സ്‌ക്വാഡിന്റെ പിടിയിലായി. തൃപ്പുണിത്തുറ സ്വദേശി റോഷന്‍ രാംകുമാര്‍,ഏലൂര്‍ സ്വദേശി ഷെബിന്‍, ഇരിങ്ങാലക്കുട മിഥുന്‍, സനോജ് പറവൂര്‍, ഷമീര്‍ പറവൂര്‍ എന്നിവരാണ് പിടിയിലായത്. രണ്ട് ആനക്കൊമ്പുകള്‍, നോട്ടെണ്ണൽ മെഷീന്‍, കത്തി എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ജാസ്മിന്‍ ടവറിലെ റോഷന്‍ രാംകുമാറിന്റെ ഫ്ലാറ്റിൽ നിന്നാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്.
തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ ഇടപാടുകാരെന്ന വ്യാജേന എത്തിയാണ് ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടിയത്. രണ്ട് കോടി രൂപയാണ് ആനക്കൊമ്പിനായി പ്രതികള്‍ ആവശ്യപ്പെട്ടത്. ഫോറസ്റ്റ് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുളള സംഘമാണ് ആനക്കൊമ്പുകള്‍ പിടിച്ചത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.