News
കൊച്ചി നഗരത്തിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടികളുമായി നഗരസഭ
January 14, 2020
0 175 Less than a minute
കൊച്ചി : മരടിലെ ഫ്ലാറ്റ് പൊളിക്കലിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടികളുമായി നഗരസഭ. അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നഗരസഭ കൗൺസിൽ എൻജിനീയറിങ് വിഭാഗത്തിന് നിർദ്ദേശം നൽകി. മേലിൽ അനധികൃതമായ നിർമാണങ്ങൾക്ക് അനുമതി നൽകാതിരിക്കാൻ എൻജിനീയറിങ് വിഭാഗം ജാഗ്രത പുലർത്തണമെന്നും കൗൺസിൽ നിർദേശിച്ചു. പാവപ്പെട്ടവരുടെ ഭവന പദ്ധതികളുടെ കാര്യത്തിലല്ല, വൻകിട നിർമാണ പ്രവർത്തനങ്ങളുടെ കാര്യത്തിലാവണം ഈ ജാഗ്രതയെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
അനുമതി വാങ്ങി നിർമാണ പ്രവർത്തനം നടത്തിയ ശേഷം പാർക്കിങ് ഏരിയ അടച്ചു കെട്ടി ഉപയോഗിക്കുന്നതുപോലുള്ള ചട്ട വിരുദ്ധമായ നിർമാണ പ്രവർത്തനങ്ങളുടെയെല്ലാം പട്ടിക തയാറാക്കി നടപടി സ്വീകരിക്കാൻ മേയർ സൗമിനി ജെയിൻ എൻജിനീയറിങ് വിഭാഗത്തിനോടു നിർദേശിച്ചു.തയ്യാറാക്കുന്ന പട്ടിക കൗൺസിൽ യോഗത്തിൽ വയ്ക്കുകയും വേണമെന്നും മേയർ നിർദ്ദേശിച്ചു.
January 14, 2020
0 175 Less than a minute