News
തൃശ്ശൂരിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി നാല് പേർ മരിച്ചു
തൃശ്ശൂർ: തൃശ്ശൂരിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.കൊറ്റനെല്ലൂർ സ്വദേശികളായ സുബ്രൻ (54) മകൾ പ്രജിത (29), ബാലു ( 52 ) മകൻ വിപിൻ (29) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തുമ്പൂർ അയ്യപ്പൻകാവിൽ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ ഇടയിലേക്ക് കാർപാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.