Cinema
ദിലീപ്-റാഫി ചിത്രം ‘എന്റർ ദ് ഡ്രാഗൺ’ സംവിധാനം സജി സുകുമാർ
സൂപ്പർഹിറ്റുകൾ പിറന്ന ദിലീപ് – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘എന്റർ ദ് ഡ്രാഗൺ’. പേരുപോലെതന്നെ നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചുവച്ചിട്ടുള്ള കോമഡി – ആക്ഷൻ മൂവിയാണ് ‘എന്റർ ദ് ഡ്രാഗൺ’. നിരവധി സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സജി സുകുമാർ ആണ് എന്റർ ദ് ഡ്രാഗൺ സംവിധാനം ചെയ്യുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
മാർഷൽ ആർട്സിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന എന്റർ ദ് ഡ്രാഗൺന്റെ ചിത്രീകരണം ചൈനയിലും കേരളത്തിലും ആയാണ്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ‘എന്റർ ദി ഡ്രാഗൺ’ ഓണത്തിന് പ്രേക്ഷകർക്ക് മുന്നിൽ എത്തും.