News

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: പോലീസുകാരന് അഞ്ചുവർഷം കഠിനതടവ്

തിരുവനന്തപുരം: ബാലികയെ  പീഢിപ്പിച്ച കേസിൽ പേരൂർക്കട എആർ ക്യാമ്പിലെ പൊലീസുകാരനെ  5 വർഷം ശിക്ഷിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പേരൂർക്കട എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയനെയാണ് അഞ്ചു വർഷം കഠിന് തടവിന് ശിക്ഷിച്ചത്.  തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

തടവ് ശിക്ഷ കൂടാതെ 85000 രൂപ പിഴശിക്ഷയുമുണ്ട്. തിരുവനന്തപുരം എസ്എപി ഫാമിലി ക്വാട്ടേഴ്സിൽ താമസിക്കുന്ന കുട്ടികൾക്കായുള്ള സ്കൂൾ വണ്ടിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. വണ്ടിയിൽ യാത്രചെയ്തിരുന്ന ഒരു കുട്ടിയാണ് പീഡനത്തിനിരയായത്.  2018 മാർച്ചിലാണ് സംഭവം. 22 മാസമായി പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button