News

ആലപ്പുഴയിൽ കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റു മരിച്ചു

ആലപ്പുഴ: കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റു മരിച്ചു. ആലപ്പുഴ പള്ളിപ്പുറത്ത് കരുനാട് വീട്ടില്‍ മഹേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഗിരീഷിനെ ചേര്‍ത്തല പോലിസ് കസ്റ്റഡിയില്‍ എടുത്തു.

മദ്യപാനത്തെ തുടർന്നുണ്ടായ വാക്കു തര്‍ക്കത്തെത്തുടർന്നായിരുന്നു  കൊലപാതകം. ഗിരീഷിന്റെ വീട്ടില്‍ വച്ചു പുലർച്ചെ 2 മണിയോടെയായിരുന്നു  കൊലപാതകം. നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button