News
ഇന്ന് മകരവിളക്ക്;ദർശനത്തിനായി വൻ തിരക്ക്
ശബരിമല : ഇന്ന് മകരവിളക്ക്. ദർശനത്തിനായി വൻ ഭക്തജനത്തിരക്കാണ് സന്നിദാനത്ത് അനുഭവപ്പെടുന്നത്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾപൂർത്തിയായി. മകരവിളക്ക് കാണാൻ കഴിയുന്ന സ്ഥലങ്ങൾ തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്.
മകരവിളക്കിന് മുന്നോടിയായുള്ള പമ്പാ സദ്യയും പമ്പ വിളക്കും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നലെ നടന്നിരുന്നു. മഹിഷി നിഗ്രഹ സ്മരണകൾ ഉയർത്തി പേട്ട തുള്ളിയെത്തിയ ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങൾ പമ്പ സദ്യയൊരുക്കി.
ശബരിമല സന്നിധാനവും പരിസരപ്രദേശവും തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ പൊലീസ് സേനാംഗങ്ങള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്.കഴിഞ്ഞ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്, പമ്പയില്‍ ഇത്തവണ തീർത്ഥാടകര്‍ക്ക് മകരജ്യോതി കാണാന്‍ പ്രവേശനമില്ല.രാവിലെ 11 മണി മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. വ്യൂ പോയിന്റുകളിൽ ബാരിക്കേടുകൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു.