Top Stories
ഹിസ്ബുൾ മുജാഹിദീൻ കമാൻഡറെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീന്റെ കമാൻഡറെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീരെ ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. കൊടുംഭീകരനായ ഹറൂൺ ഹഫാസാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹിസ്ബുളിന്റെ ജില്ലാ കമാൻഡറായിരുന്നു ഇയാൾ.
രഹസ്യ വിവരത്തെതുടർന്നാണ് സുരക്ഷാസേന ദോഡയിലെത്തിയതും ഏറ്റുമുട്ടലിലൂടെ ഭീകരനെ വധിച്ചതും. കിഷ്ത്വാറിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുത്തതും കശ്മീരിലെ നിരവധി രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയതുമുൾപ്പെടെ നിരവധി തീവ്രവാദ കേസുകളിൽ സുരക്ഷാസേന തിരഞ്ഞുകൊണ്ടിരുന്നയാളാണ് ഹറൂൺ ഹഫാസ്.ഹറൂണിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഭീകരനുവേണ്ടി സുരക്ഷാസേന തിരച്ചിൽ നടത്തുകയാണ്.