ഒമാനിൽ കനത്ത മഴ;നിരവധി വീടുകളിൽ വെള്ളം കയറി
മസ്‍കത്ത്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ തന്നെ മസ്‍കത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചു. റോഡുകളെല്ലാം വെള്ളത്തിനടിയിൽ ആകുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുകയും ചെയ്തു. കനത്ത മഴയില്‍ ഒമാനിൽ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 18 പേരെ രക്ഷപെടുത്തി. സീബ് വിലായത്തില്‍ പെട്ട അല്‍ മവാലീഹിലാണ് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 18 പേര്‍ കുടുങ്ങിയത്. ഇവരെ സിവില്‍ ഡിഫന്‍സ് അധികൃതരെത്തി രക്ഷിക്കുകയായിരുന്നു.സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം ഒമാനില്‍ പെയ്തത്. മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. മസ്‍കത്തിലെ ചില സ്കൂളുകള്‍ ഇന്നലെ കുട്ടികള്‍ക്ക് അവധി നല്‍കിയിരുന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസം രാജ്യത്ത് അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ ഇന്നലെയാണ് ക്ലാസുകള്‍ ആരംഭിച്ചത്.


