News
മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ ഒൻപതുമാസം പ്രായമുള്ള കുഞ്ഞ് കാറുതട്ടി മരിച്ചു
ആലപ്പുഴ: മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ ഒൻപതുമാസം പ്രായമുള്ള കുഞ്ഞ് കാറുതട്ടി മരിച്ചു. ആലപ്പുഴ കരളകം വാർഡിൽ കൊച്ചുകണ്ടത്തിൽ ജി.രാഹുൽ കൃഷ്ണയുടെ മകൾ ശിവാംഗിയാണ് മരിച്ചത്.
ബുധനാഴ്ച സന്ധ്യയ്ക്ക് അമ്മ വിളക്ക് കത്തിക്കുന്ന സമയത്ത് മുട്ടിലിഴഞ്ഞ് പുറത്തേക്കിറങ്ങുകയായിരുന്ന കുട്ടിയെ വളവ് തിരിഞ്ഞ് ഓടിവന്ന കാറ് തട്ടുകയായിരുന്നു. വഴിയോട് ചേർന്നുള്ള വീടിന് ഗേറ്റില്ലായിരുന്നു.
ഇരുട്ടുപരന്നതിനാൽ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടതുമില്ല.
ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ രാഹുൽ ഓട്ടോ ഡ്രൈവറാണ്. അമ്മ: കാർത്തിക. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നോർത്ത് പോലീസ് കേസെടുത്തു.