News
പൂനെയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
പൂനെ: പൂനയിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ മുളങ്കുന്നത്തുകാവ് അക്കോടിക്കാവ് ലെയിന്‍ കോഞ്ഞിപ്പറമ്പില് കാര്‍ത്തിക് ആണ് മരണപ്പെട്ടത്.
പൂനെ ഭോസാരി ഹിനോഡേ കമ്പനിയുടെ മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയില്‍ പ്രവേശിച്ചിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.