എഎസ്ഐ യുടെ കൊല പോലീസിനുള്ള മുന്നറിയിപ്പെന്ന് മുഖ്യ പ്രതികൾ
January 17, 2020
0 199 Less than a minute
തിരുവനന്തപുരം: തമിഴ്നാട് നാഷണൽ ലീഗിന്റെ നിർദ്ദേശം അനുസരിച്ചാണ് എ.എസ്.ഐ വിൽസണെ വെടിവച്ചു കൊന്നതെന്ന് മുഖ്യപ്രതികളായ അബ്ദുൾ ഷമീമും തൗഫീക്കും വെളിപ്പെടുത്തിയതായി സൂചന. ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി പൊലീസിന് മുന്നറിയിപ്പ് നൽകുകയാണ് കൊലയിലൂടെ ലക്ഷ്യമിട്ടതെന്നും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പ്രതികൾ മൊഴി നൽകിയതായാണ് വിവരം.
പ്രതികാരത്തിനായി കളിയക്കാവിള ചെക്പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതുകൊണ്ടാണെന്നും പ്രതികൾ പറഞ്ഞു. കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഐസിസ് ബന്ധമുണ്ടെന്ന് കരുതുന്ന ചിലരുമായി ഷമീമിനും തൗഫിക്കിനും ബന്ധമുണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. പ്രതികൾക്ക് മറ്റേതെങ്കിലും സംഘടകളുമായി ബന്ധമുണ്ടോയെന്നും ക്യൂബ്രാഞ്ച് പരിശോധിക്കുകയാണ്.
ഐഎസിൽ ചേർന്ന മെഹബൂബ് പാഷയാണ് ഇവർ ഉൾപ്പെട്ട 17 അംഗ സംഘത്തിന്‍റെ തലവൻ എന്ന് കർണാടക പൊലീസ് പറയുന്നു. മെഹബൂബ് പാഷയുടെ ബെംഗളൂരുവിലെ വീട് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്ഐആറിലുണ്ട്.advertisementAdvertisementAdvertisement