Top Stories
ഗവർണറുടെ അധികാരം മറികടക്കാൻ സർക്കാരിന് ആകില്ല;നിയമപ്രകാരം ആണോ സർക്കാർ പ്രവർത്തിക്കുന്നതെന്ന് നോക്കലാണ് തന്റെ ജോലി:ഗവർണർ
ന്യൂഡൽഹി : മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ അധികാരം മറികടക്കാൻ സർക്കാരിന് ആകില്ലെന്നും നിയമപ്രകാരം ആണോ സർക്കാർ പ്രവർത്തിക്കുന്നതെന്ന് നോക്കലാണ് തന്റെ ജോലിയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു.
താൻ നിയമപരമായി ആണ് പ്രവർത്തിക്കുന്നത്. നിയമപരമായി ട്ടാണോ സർക്കാർ പ്രവർത്തിക്കുന്നത് എന്ന് നോക്കലാണ് തന്റെ ജോലി. ഭരണഘടനയാണ് പ്രധാനം, സർക്കാർ ജനാധിപത്യത്തിന്റെ അന്തസത്ത പാലിക്കണമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു. റൂൾസ് ഓഫ് ബിസിനസിൽ ഗവർണറുടെ അധികാരത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്നും അതു പാലിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും റൂൾസ് ഓഫ് ബിസിനസ് വായിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും മുമ്പ് ഗവര്‍ണറെ അറിയിക്കാനുള്ള ഔദ്യോഗികമായ ബാധ്യത കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ട് എന്ന് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിൽ സർക്കാറിനോട് റിപ്പോർട്ട് തേടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു. താൻ ആരുടെയും റബ്ബർ സ്റ്റാമ്പ് അല്ലെന്നും ഗവർണർ ഡൽഹിയിൽ ആവർത്തിച്ചു. വാര്‍ത്താ സമ്മേളനം അല്ലെന്ന് വിശദീകരിച്ചാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിച്ച് തുടങ്ങിയത്.