News
എസ്എഫ്ഐ അക്രമത്തിനെതിരെ കോട്ടയം സിഎംഎസ് കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു
കോട്ടയം:കോട്ടയം സിഎംഎസ് കോളേജിൽ എസ്എഫ്ഐയുടെ വ്യാപകമായ അക്രമത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു.എസ്എഫ്ഐയുടെ അക്രമത്തിന് എതിരെയാണ് വിദ്യാർഥികളുടെ സംയുക്ത പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകരെ കോളേജിന് അകത്തേക്ക് കയറ്റാതെ ഗേറ്റിനു മുന്നിൽ പ്രതിഷേധം തീർത്തിരിക്കുകയാണ് മറ്റ് കോളേജിലെ മറ്റുള്ള വിദ്യാർഥികൾ.
എസ്എഫ്ഐ പ്രവർത്തകർ നിരന്തരമായി കോളേജിൽ അക്രമം അഴിച്ചു വിടുന്നു എന്നും ഇന്നലെ കോളേജിലെ ഒരു വിദ്യാർത്ഥിയെ പുറത്തു നിന്ന് എത്തിയ മറ്റ് വിദ്യാർത്ഥികൾ ഉൾപ്പെട്ട എസ്എഫ്ഐ സംഘം ക്രൂരമായി മർദ്ദിച്ചുവെന്നും വിദ്യാർത്ഥികളുടെ സംയുക്ത സമിതി ആരോപിക്കുന്നു.
ഇന്നലെ വിദ്യാർത്ഥിയെ എസ്എഫ്ഐക്കാർ ക്രൂരമായി ആക്രമിച്ച വിവരം പോലീസിൽ അറിയിച്ചിരുന്നുവെന്നും എന്നാൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ആക്രമണം നടത്തിയ വിദ്യാർത്ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് കോളേജ് ഗേറ്റിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.