Top Stories

നിര്‍ഭയ കേസ്:പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റും

ഡല്‍ഹി:നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റു. ഡല്‍ഹി പട്യാല ഹൗസ്  കോടതിയാണ് പുതിയ മരണവാറണ്ട്  പുറപ്പെടുവിച്ചത്.

കേസിലെ പ്രതികളിലൊരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. വധശിക്ഷ ജനുവരി 22ന് നടപ്പിലാക്കാനാണ് മുന്‍നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ 22ന് വധശിക്ഷ നടപ്പിലാക്കാന്‍ പാടില്ലെന്ന് ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതി അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 22ന് നടക്കാനിരുന്ന വധശിക്ഷ ഡല്‍ഹി തീസ് ഹസാരി കോടതി സ്റ്റേ ചെയ്തത്.

advertisement
Al-Jazeera-Optics
Advertisement 
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button