News
നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
മുംബൈ : നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഖലാപൂർ ടോൾ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശബാനയെ പൻവേലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് ജാവേദ് അക്തറും ശബാനക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്നു.