Politics

കുട്ടനാട്ടിൽ പോരുമായി ജോസ്-ജോസഫ് പക്ഷങ്ങൾ

ആലപ്പുഴ: രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള തർക്കത്തിൽ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ വാദം കേൾക്കാനിരിക്കെ,ചേരിതിരിഞ്ഞുള്ള പോരാട്ടം കുട്ടനാട്ടിൽ കേന്ദ്രീകരിച്ചു കേരള കോൺഗ്രസ്‌ ജോസഫ് – ജോസ് വിഭാഗങ്ങൾ. ഇരുകൂട്ടരും തങ്ങളുടെ സ്ഥാനാർത്ഥികളെ സജീവമാക്കി നിർത്താൻ കുട്ടനാട്ടിലെ പൊതു പരിപാടികൾ സംഘടിപ്പിക്കാനുള്ള മത്സരത്തിലാണ്. കുട്ടനാട്ടിൽ സമാന്തര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട്പോകാനാണ് ഇരു  പക്ഷങ്ങളുടെയും തീരുമാനം.

പ്രളയക്കെടുതിയിൽ നിന്ന് രക്ഷനേടാൻ രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം മങ്കൊമ്പിൽ സത്യാഗ്രഹസമരം സംഘടിപ്പിച്ചു. ജോസഫ് പക്ഷം സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന, ജേക്കബ് എബ്രഹാം ആയിരുന്നു സമരനായകൻ. ഡിസിസി പ്രസിഡന്‍റ് എം ലിജുവടക്കം കോൺഗ്രസ് നേതാക്കളെയും പരിപാടിയിൽ പങ്കെടുപ്പിച്ചു. ഉദ്ഘാടകനായി എത്തിയ പിജെ ജോസഫ്, ജേക്കബ് എബ്രഹാമിന്‍റെ സ്ഥാനാർഥിത്വം വ്യക്തമാക്കുകയും ചെയ്തു.

കുട്ടനാട്ടിലെ ജനകീയ വിഷയങ്ങളിൽ സമരപ്രഖ്യാപന കൺവെൻഷനാണ്, രാമങ്കരിയിൽ ജോസ് കെ. മാണി വിഭാഗം സംഘടിപ്പിച്ചത്. ജോസ് വിഭാഗം സ്ഥാനാർഥിയായി പരിഗണിക്കുന്ന ഡോ. ഷാജോ കണ്ടക്കുടി, ബിനു ഐസക് രാജു എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സ്ഥാനാർഥി നിർണയത്തിലെ അവസാനവാക്ക് ജോസ് കെ. മാണിയുടേതാണെന്ന് നേതാക്കൾ വ്യക്തമാക്കി.
advertisement
Al-Jazeera-Optics
Advertisement
Advertisement

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button