News
ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യംചെയ്ത ഭർത്താവിനെ കുത്തി കൊല പെടുത്താൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ
ആറ്റിങ്ങൽ : ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യംചെയ്ത ഭർത്താവിനെ കുത്തി കൊല പെടുത്താൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ. മണബൂർവില്ലേജിൽ മണബൂർ ദേശത്ത് ആറ്റിങ്ങൽ ശിവക്ഷേത്രത്തിന് സമീപം സിലി ഭവനിൽ രാജേന്ദ്രപ്രസാദിന്റെ മകൻ സിജു(35) ആണ് പിടിയിലായത്.
ഓട്ടോറിക്ഷ ഡ്രൈവർ ആണ് പിടിയിലായ സിജു. ഇയാൾ മുൻപ് പിടിച്ചുപറി കേസിലെ പ്രതിയായിരുന്നു എന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ ഭർത്താവ് ചികിത്സയിലാണ്.
ആറ്റിങ്ങൽ ഡിവൈഎസ്പി ബേബിയുടെ നിർദ്ദേശപ്രകാരം കല്ലമ്പലം പോലീസ് ഇൻസ്‌പെക്ടർ ഫിറോസ്.ഐ, സബ് ഇൻസ്‌പെക്ടർ നിജാം.വി, സിപിഒ മാരായ ഷാൻ ,അശോകൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.