News
സ്കൂൾ വിദ്യാർത്ഥിയെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി; യുവാവ് അറസ്റ്റിൽ
വള്ളികുന്നം: സ്കൂൾ വിദ്യാർഥിക്ക് നിർബന്ധിച്ചു മദ്യം നൽകിയെന്നു പരാതി. അബോധാവസ്ഥയിലായ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് നിർബന്ധിച്ച് മദ്യം നൽകിയ വള്ളികുന്നം തെക്കേമുറി ഷെമീർ മൻസിൽ ഷെമീറിനെ (28) വള്ളിക്കുന്നം പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് മാതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് പ്രതിയുടെ വീട്ടിലെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിദ്യാർത്ഥിയെ കായംകുളം ഗവ.ആശുപത്രിയിലേക്കു മാറ്റി. പിന്നീട് കുട്ടിക്ക് ബോധം തെളിയാഞ്ഞതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.
ഇലിപ്പക്കുളം കെ കെ എം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയെ ആണ് മദ്യം കുടിപ്പിച്ചതെന്നു പറയുന്നു. ചൂനാട് വാടകയ്ക്ക് താമസിക്കുന്നയാളാണ് പ്രതി.