News
കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ കപ്പലിലെ 19 ഇന്ത്യക്കാരെ വിട്ടയച്ചു ഒരാള്‍ മരിച്ചു
നൈജീരിയന്‍ തീരത്തിനടുത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ കപ്പലിലെ 19 ഇന്ത്യക്കാരെ വിട്ടയച്ചു. ഒരാള്‍ മരിച്ചു. കടൽകൊള്ളക്കാരുടെ തടവിൽ വച്ചാണ് ഇന്ത്യക്കാരിൽ ഒരാൾ പ്രതികൂല സാഹചര്യത്തിൽ മരിച്ചതെന്ന് നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ അറിയിച്ചു.
കഴിഞ്ഞ മാസം 15നാണ് എം.ടി ഡ്യൂക്ക് എന്ന കപ്പലില്‍ നിന്നും 20 ഇന്ത്യക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്.ഈ വര്‍ഷം കടല്‍ക്കൊളളക്കാര്‍ തട്ടിക്കൊണ്ടുപോകുന്ന മൂന്നാമത്തെ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ 18 ഇന്ത്യക്കാരുമായി പോയ ഹോങ്കോംഗ് കപ്പല്‍ നൈജീരിയയില്‍ വച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തിയിരുന്നു.