News
ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
കോയമ്പത്തൂർ : വനത്തിൽ ട്രെക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കൻപാളയം വന്യജീവി സങ്കേതത്തിൽ ആണ് സംഭവം. കോയമ്പത്തൂരിലെ ഒരു കണ്ണാശുപത്രിയിലെ മാനേജരായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കൊല്ലപ്പെട്ടത്.
ഭുവനേശ്വരിയും ഭർത്താവ് പ്രശാന്തും ഉൾപ്പെടെ ഒമ്പതുപേരാണ് പെരിയനായ്ക്കൻപാളയം വന്യജീവി സങ്കേതത്തിലെ പാലമലയിൽനിന്ന് വനത്തിലേക്ക് ട്രക്കിങ്ങിന് പോയത്. ദമ്പതിമാർ കാറിലും സുഹൃത്തുക്കൾ മറ്റൊരു വാഹനത്തിലുമാണ് പാലമലയിൽ എത്തിയത്. തുടർന്ന് വനത്തിനുള്ളിലേക്ക് ട്രക്കിങ് നടത്തുകയായിരുന്നു. ഇതിനിടെ സംഘം കാട്ടാനയുടെ മുന്നിൽപ്പെട്ടു. ആനയെ കണ്ട് മറ്റുള്ളവർ ഓടിരക്ഷപ്പെട്ടെങ്കിലും ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.