News
ഷബാന അസ്മിക്ക് കാറപകടത്തിൽ പരിക്കേറ്റ സംഭവം:കാർ ഡ്രൈവർക്കെതിരെ കേസെടുത്തു
മുംബൈ: നടി ഷബാന അസ്മിക്ക് കാറപകടത്തിൽ പരിക്കേറ്റ സംഭവത്തിൽ കാറിന്റെ ഡ്രൈവർക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് കേസെടുത്തത്. അപകടകരമായി വാഹനമോടിച്ചതിനും മോട്ടാർ വാഹന നിയമത്തിലെ ചില വകുപ്പുകളും ചേർത്താണ് ഡ്രൈവർക്കെതിരെ കേസെടുത്തത്.
മുംബൈ–പുണെ എക്സ്പ്രസ് ഹൈവേയില്‍ ഇന്നലെയാണ് ഷബാന സഞ്ചരിച്ച കാര്‍ ട്രക്കിന് പുറകിൽ ഇടിച്ചത്. ട്രക്ക് ഡ്രൈവറുടെ പരാതിയിലാണ് കാർ ഓടിച്ച അംലേഷ് കാമത്തിനെതിരെ കേസെടുത്തത്. ഗുരുതരമായ പരിക്കേറ്റ നടി ഇപ്പോൾ മുംബൈ ധീരുഭായ് അമ്പാനി ആശുപത്രിയിൽ ചികിത്സയിലാണ്.പരിക്കേറ്റ ഡ്രൈവറുംചികിത്സയിലാണ്.