Top Stories
സുപ്രീം കോടതിയെ സമീപിച്ചത് ഭരണഘടനാ ലംഘനം;സർക്കാറിനോട് വിശദീകരണം തേടി ഗവർണർ
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതി ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിൽ സർക്കാരിനോട് ഗവർണർ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് ഗവർണർ വിശദീകരണം തേടിയത്. എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്ന് കത്തിൽ ഗവർണർ ആവശ്യപ്പെടുന്നു.
സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽനിന്ന് ആരും രാജ്ഭവന് അറിയിപ്പ് നൽകിയിട്ടില്ല. എന്തുകൊണ്ടാണ് ഇത് അറിയിക്കാതിരുന്നതെന്നും ഗവർണർ ചോദിച്ചിക്കുന്നു. ഇത്തരമൊരു നടപടിക്ക് മുമ്പ് ചട്ടമനുസരിച്ച് ഗർണറെ അറിയിക്കണമെന്നും സർക്കാരിനോട് വിശദീകരണം ചോദിച്ചുള്ള കത്തിൽ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, സുപ്രീംകോടതിയെ സമീപിച്ച നടപടിയിൽ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.