മതിയായ സുരക്ഷയില്ല:ഡിസി ബുക്സിന്റെ പരിപാടിയിൽ നിന്നും ഗവർണർ പിന്മാറി
January 19, 2020
0 183 Less than a minute
കോഴിക്കോട്: കോഴിക്കോട്ടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങി. സുരക്ഷാ കാരണങ്ങളാണ് ഗവർണർ ചടങ്ങിൽ നിന്നും പിന്മാറിയത്. ഡി സി ബുക്ക്സ് സംഘടിപ്പിക്കുന്ന ലിറ്ററി ഫെസ്റ്റിവലില്‍ നിന്നാണ് പിന്മാറ്റം. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയാതാകുമെന്ന പൊലീസ് വിലയിരുത്തലിനെ തുടർന്നാണ് ഗവർണറുടെ പിന്മാറ്റം.
തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പിന്‍വാങ്ങിയതെന്ന് രവി ഡിസിയും വ്യക്തമാക്കി. അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഗവർണറുടെ പിന്മാറ്റമെന്നാണ് സൂചന. ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ പ്രതിഷേധം കൂടി കണക്കിലെടുത്താണ് തുറസ്സായ സ്ഥലത്ത് സംഘടിപ്പിക്കുന്ന പരുപാടിയിൽ നിന്നും ഗവര്‍ണറുടെ പിന്മാറ്റം.
ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പൊതുസ്ഥലത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഓഫീസ് സംഘാടകരെ അറിയിക്കുകയായിരുന്നു.advertisementAdvertisementAdvertisement