News
കിളിമാനൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: കിളിമാനൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൊരുന്തമണ്‍ പള്ളിമുക്ക് ആശാ നിവാസില്‍ ഷിജുവിന്‍റെ മകന്‍ അഭിനവിനെ(13) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് പോയി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴണ് വീടിന് സമീപത്തെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ അഭിനവിനെ കണ്ടെത്തിയത്. കിളിമാനൂര്‍ ഗവമ്‍മെന്‍റ് എച്ച് എസ് എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിനവ്.