News
തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പണവേട്ട;45ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയിൽ
തിരുവനന്തപുരം: തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പണവേട്ട. അനധികൃതമായി കടത്തികൊണ്ടുവന്ന 45ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശിയെ റെയില്‍വേ പോലീസ് പിടികൂടി.
ബംഗളൂരു എക്‌സ്പ്രസിലേക്ക് പോകാന്‍ എത്തിയ യാത്രക്കാരനായ ഗംഗരാജുവില്‍ നിന്നാണ് പണം പിടികൂടിയത്. സംശയം തോന്നിയ യാത്രക്കാരുടെ ബാഗുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഗംഗരാജുവിന്റെ ബാഗില്‍ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ കണ്ടെത്തിയത്.
പണം കൈമാറിയ വ്യക്തിയെ കുറിച്ചോ, ആർക്കാണ് പണം കൊണ്ടുപോകുന്നതെന്നോ വ്യക്തമായ വിവരങ്ങള്‍ പ്രതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കന്നഡ മാത്രമറിയാവുന്ന ഗംഗനെ ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.