Top Stories

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ച സംഭവം: സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

 

മംഗളൂരു : മംഗളൂരു വിമാനത്താവളത്തിൽ ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.

ബോംബ് വച്ചെന്ന് സംശയിക്കുന്നയാൾ

മുഖംമറച്ച് ഓട്ടോറിക്ഷയിൽ കയറിപ്പോയ വ്യക്തിയുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു നിറച്ച ബാഗ് വിമാനത്താവളത്തിൽ ഉപേക്ഷിച്ചശേഷം മടങ്ങുന്ന ദൃശ്യങ്ങളാണ് ഇവയെന്നാണ് പോലീസിന്റെ നിഗമനം.

ബോംബ് വച്ചയാൾ വന്ന ഓട്ടോറിക്ഷ

ഓട്ടോറിക്ഷയിൽ വിമാനത്താവളത്തിൽ എത്തിയ ആളാണ് ബാഗ് ഉപേക്ഷിച്ച് മടങ്ങിയതെന്ന് പോലീസിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. അഞ്ഞൂറ് മീറ്ററിനുള്ളിൽ ആഘാതം ഏൽപ്പിക്കാൻ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്.

ബോംബ് നിർവീര്യമാക്കിയതായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരുവിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button