News
മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി;ആളപായമില്ല
ഇടുക്കി : മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്റ് ട്രാൻസ്‌ഫോമറിലാണ് പൊട്ടിത്തെറി നടന്നത്. നിലയത്തിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളപായമില്ലെന്നാണ് സൂചന.
രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടയിലായിരുന്നു പൊട്ടിത്തെറി. ഭൂഗർഭ നിലയത്തിൽ പുക നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.