News
മേലുദ്യോഗസ്ഥന്റെ പീഡനം; സപ്ലൈകോ ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം : മേലുദ്യോഗസ്ഥൻ്റെ പീഡനത്തെത്തുടർന്ന് സപ്ലൈകോ ഉദ്യോഗസ്ഥ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കൊല്ലംചിതറ മാവേലി സ്റ്റോറിലെ ജൂനിയർ അസിസ്റ്റൻറ് ഇൻ ചാർജ് ദിവ്യ ദിലീപാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അസിസ്റ്റന്റ് മാനേജർ അയൂബ്‌ഖാന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന് സസ്പെൻഷനടക്കമുള്ള പ്രതികാര നടപടികൾ സ്വീകരിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ ശ്രമം എന്നാണ് ആരോപണം.
കഴിഞ്ഞദിവസമാണ് അമിതമായി ഗുളികകൾ കഴിച്ച് ചിതറ മാവേലി സ്റ്റോറിലെ ജൂനിയർ അസിസ്റ്റന്റായ ദിവ്യ ദിലീപ്ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജൂനിയർ അസിസ്റ്റന്റ് ആയ ദിവ്യയോട്
പലപ്പോഴും അസിസ്റ്റന്റ് മാനേജർ അയൂബ്ഖാൻ ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ സ്പർശിക്കൻ ശ്രമിക്കുകയും ചെയ്തിരുന്നു എന്നും അയ്യൂബ്ഖാൻ്റെ ഇംഗിതത്തിന് വഴങ്ങാത്തതിൽ അകാരണമായി സസ്പെൻഡ് ചെയ്തിരുന്നു എന്നും പറയുന്നു.
സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഓർഡർ ഇവരുടെവീടിൻറെ മതിലിൽ പതിച്ചിരുന്നു. ഇതിന് പിന്നിൽ അസിസ്റ്റൻറ് മാനേജർ അയ്യൂബാണെന്നാണ് ഇവരുടെ ആരോപണം.
പഠനക്ലാസിൽ ഹാജരാകാത്തതിനു എഴുതിനൽകിയ വിശദീകരണം കീറികളഞ്ഞ അസിസ്റ്റന്റ് മാനേജർ, ജൂനിയർ മാനേജർ പറയുന്നതു പോലെ എഴുതിനൽക്കാൻ ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടു എന്നും ഇപ്രകാരം എഴുതി നൽകിയ ശേഷമാണ് തൻ്റെ വീടിൻ്റെ ഭിത്തിയിൽ സസ്പെൻഷൻ ഓഡർ പതിച്ചത് എന്നും പറയുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് യുവതി പരാതി നൽകിയിട്ടുണ്ട്.