News
പ്രവാസി മലയാളി വ്യവസായി സിസി തമ്പി അറസ്റ്റിൽ
ന്യൂഡൽഹി : പ്രവാസി മലയാളിയായ വ്യവസായി സി സി തമ്പി അറസ്റ്റിലായി. ഡൽഹി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്.
ഇന്നലെ രാത്രിയാണ് തമ്പിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. 1000 കോടിയിലേറെ രൂപയുടെ ഒഎൻജിസി അഴിമതിയിടപാടില്‍ സി സി തമ്പിക്ക് പങ്കുണ്ടെന്നാണ് കേസ്. 2017ലാണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്.