News
നേപ്പാളിൽ ഹോട്ടൽ മുറിയിൽ 4 കുട്ടികൾ ഉൾപ്പെടെ 8 മലയാളികളെ മരിച്ചനിലയിൽ കണ്ടെത്തി
കാഠ്മണ്ഡു: നേപ്പാളിലെ ഹോട്ടൽ മുറിയിൽ എട്ട് തിരുവനന്തപുരം സ്വദേശികളായ വിനോദസഞ്ചാരികളെ മരിച്ചനിലയിൽ കണ്ടെത്തി. പ്രബിൻ കുമാർ നായർ (39), ശരണ്യ (34) രഞ്ജിത് കുമാർ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായർ(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ച എട്ട് പേരും. രണ്ടു ദംബതികളും നാല് കുട്ടികളുമാണ് മരിച്ചത്.
ഇവരെ ഹോട്ടൽ അധികൃതർ ഹെലികോപ്റ്ററിൽ അശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
തണുപ്പകറ്റാൻ ഇവർ മുറിയിലെ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിനെ തുടർന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് കരുതപ്പെടുന്നത്.