News

ബിജെപിയുടെ പൊതുയോഗ ദിവസം കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

മലപ്പുറം : ബിജെപിയുടെ പൊതുയോഗ ദിവസം കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന സന്ദേശം സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മലപ്പുറം തിരൂരിൽ നാല് പേർ അറസ്റ്റിൽ. സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു .

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി തുടങ്ങും മുമ്പാണ് വ്യാപാരികൾ കടകൾ അടച്ചത് . വിശദീകരണ പൊതുയോഗം ബഹിഷ്ക്കരിക്കാനും കടകള്‍ അടച്ച് പ്രതിഷേധിക്കാനുമാണ് അറസ്റ്റിലായവർ ആഹ്വാനം ചെയ്തത്.മുൻപ് കോഴിക്കോട് കുറ്റ്യാടിയിൽ പൗരത്വനിയമഭേദഗതി അനുകൂല പൊതുയോഗത്തിന് മുൻപ് പ്രദേശത്തെ കടകൾ നിർബന്ധപൂർവ്വം അടപ്പിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button