Cinema

വിജയ് ബാബു നായകനാകുന്ന ‘ഒരു വടക്കൻ പെണ്ണ്’ തിയേറ്ററുകളിലേക്ക്

 

വിജയ് ബാബുവിനെ നായകനാക്കി ജാംസ് ഫിലിംഹൗസിന്റെ ബാനറിൽ റെമി റഹ്മാൻ നിർമ്മിച്ച് ഇർഷാദ് ഹമീദ് രചനയും സംവിധാനവും നിർവ്വഹിച്ച “ഒരു വടക്കൻ പെണ്ണ് ” പ്രദർശനത്തിന് തയ്യാറായി.

വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇർഷാദ്, സോനാ നായർ, അഞ്ജലി നായർ, അജയഘോഷ്, ഐശ്വര്യ, നിൻസി സേവ്യർ, മനീഷജയ് സിംഗ്, ആറ്റുകാൽ തമ്പി , അശോകൻ പാരിപ്പള്ളി, സുമേഷ് തച്ചനാടൻ, രഞ്ജിത്ത് തോന്നയ്ക്കൽ, ശ്യാം ചാത്തനൂർ, അനിൽകുമാർ കൂവളശ്ശേരി, മനു ചിറയിൻകീഴ്, ഷാജി തോന്നയ്ക്കൽ, വിനോദ് നമ്പൂതിരി , പോങ്ങുംമൂട് രാധാകൃഷ്ണൻ , രാമചന്ദ്രൻ നായർ, മാസ്റ്റർ ആര്യൻ, ബേബി ഇറം, ബേബി നവമി തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു.

ഒരു വടക്കൻ പെണ്ണിന്റെ ഛായാഗ്രഹണം ഹാരീസ് അബ്ദുള്ള, ഗാനരചന  രാജീവ് ആലുങ്കൽ , എസ് എസ് ബിജു, വിജയൻ വേളമാനൂർ, സംഗീതം – അജയ് സരിഗമ , ബിനു ചാത്തന്നൂർ, ആലാപനം -ജി വേണുഗോപാൽ, ജാസി ഗിഫ്റ്റ്, സരിത രാജീവ്, അർച്ചന പ്രകാശ്, പശ്ചാത്തല സംഗീതം -തേജ് മെർവിൻ, എഡിറ്റർ – ബാബുരാജ്, കഥ – എൽ ശ്രീകാന്തൻ, പ്രൊ. കൺട്രോളർ-എൻ ആർ ശിവൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button