News
എയ്ഡ്‌സ് രോഗിയായ യുവതിയെ ഓടുന്ന ട്രെയിനിൽ കൂട്ട ബലാത്സംഗം ചെയ്തു
പട്ന : ഓടുന്ന ട്രെയിനിൽ എയ്ഡ്സ് രോഗിയായ യുവതിയെ രണ്ടുപേർ ചേർന്ന് കൂട്ടബലാംത്സഗം ചെയ്തു. പട്ന-ഭഭുവാ ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. സംഭവത്തിൽ ബീഹാർ കൈമൂറിലെ ചൈതി ഗ്രാമവാസികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ബീഹാറിലെ ആശുപത്രിയിൽനിന്ന് ചികിത്സ കഴിഞ്ഞു ഇന്റർസിറ്റി എക്സ്പ്രസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. രാത്രി, കമ്പാർട്ട്മെന്റിൽ ആളൊഴിഞ്ഞതോടെ, അക്രമികൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് അവസാന സ്റ്റേഷനായ ഭഭുവായിൽ ട്രെയിൻ എത്തിയപ്പോൾ ഒരു കമ്പാർട്ട്മെന്റിന്റെ മാത്രം വാതിലും ജനലുകളും അടച്ചിട്ടിരിക്കുന്നത് റെയിൽവേ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ റെയിൽവേ പോലീസ് പരിശോധിച്ചതിലൂടെയാണ് പ്രതികളിലൊരാൾ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാൾ ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടത്. തുടർന്ന് ഇരുവരെയും പോലീസ് പിടികൂടി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.