News
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 55 കാരൻ അറസ്റ്റിൽ
ഹരിപ്പാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 55 കാരനെ അറസ്റ്റു ചെയ്തു. മുതുകുളം കാടാംപള്ളി കിഴക്കതിൽ മുരളിയെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടി അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധന നടത്തി ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.